ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും ഡിവൈഎഫ്ഐയുടെ പേരില്‍ വധഭീഷണി. ഡിവൈഎഫ്ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പേരിലാണ് ഇരുവര്‍ക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള കത്തയച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയും മകനും പ്രചാരണം നടത്തി പാലക്കാട് സീറ്റില്‍ ബിജെപി ജയിക്കുകയും മലമ്പുഴയില്‍ രണ്ടാം സ്ഥാനവും നേടിയാല്‍ ടിപിയുടെ അനുഭവം ഉണ്ടാകുമെന്നാണ് ഭീഷണി.
എന്നാല്‍ ഭീഷണി കണ്ട് ലക്ഷ്യത്തില്‍ നിന്നും പിന്തിരിയില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ പോരാട്ടം മരണം വരെ തുടരും. അതിന്റെ പേരില്‍ ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥയുണ്ടായാലും ലക്ഷ്യത്തില്‍ നിന്നും പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന് മാരാരിക്കുളം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: