പാലക്കാട്: ഗള്‍ഫ് രാജ്യങ്ങളെ പോലും തോല്‍പ്പിക്കുന്ന ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 42 ഡിഗ്രി ചൂടിലേക്ക് ജില്ലയെത്തുന്നു. ഇന്നലെ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് മലമ്പുഴയില്‍ രേഖപ്പെടുത്തിയ ചൂട്. 1987 നു ശേഷം ജില്ലയില്‍ ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ദിവസം തോറും ജില്ലയിലെ താപനില ഉയരുകയാണ്.
ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ചൂട് 41 ഡിഗ്രി കടക്കുന്നത്. ഏപ്രില്‍ 19നാണ് 41.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്.
മലമ്പുഴയിലെ കുറഞ്ഞചൂട് 27 ഡിഗ്രി സെല്‍ഷ്യസും ആര്‍ദ്രത 30 ശതമാനവുമാണ്. 40.5 ആണ് മുണ്ടൂര്‍ രേഖപ്പെടുത്തിയ കൂടിയ ചൂട്. കുറഞ്ഞത് 28.5 ഡിഗ്രി സെല്‍ഷ്യസ്. 77 ശതമാനമാണ് മുണ്ടൂരിലെ ആര്‍ദ്രത. പട്ടാമ്പിയില്‍ കൂടിയ ചൂട് 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കുറഞ്ഞചൂട് 26.6. ആര്‍ദ്രത52 ഡിഗ്രിയാണ്.
കുറഞ്ഞ താപനിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാത്രിയും പതിവിലധികം ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ചൂടു കൂടാനാണ് സാധ്യതയെന്നു വിദഗ്ധര്‍ പറയുന്നു.
ഈ വേനലില്‍ സൂര്യതാപമേറ്റ് ജില്ലയില്‍ ഇതുവരെ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 40ളം പേരാണ് സൂര്യാതപം മൂലം പൊള്ളലേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: