തിരുവനന്തപുരം: വേണ്ടിവന്നാല്‍ കേരളത്തിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പശ്ചിമ ബംഗാളിലേതുപോലൊരു സാഹചര്യമുണ്ടായാല്‍ കേരളത്തിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ബംഗാളിലേയും കേരളത്തിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നേതാക്കളുടെ നവമാധ്യമങ്ങളിലെ ഭാഷയും രീതിയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കാനം തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ രാഷ്ട്രീയം നിലനില്ക്കുന്നു. അതില്‍ അവരുടെ ഓരോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ. പരസ്പരം താഴ്ത്തിക്കാട്ടാതെ രാഷ്ട്രീയമായി തന്നെ മാറ്റത്തിന് വിധേയമാക്കണമെന്നും നവമാധ്യമങ്ങളിലെ ഭാഷയില്‍ രാഷ്ട്രീയ മെച്ചം നേടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: