കൊളംബോ: ഫീല്‍ഡിങ്ങിനിടെ തലയില്‍ പന്തു കൊണ്ട് പരിക്കിന്റെ നിഴലിലായ ശ്രീലങ്കന്‍ താരം കൗശല്‍ സില്‍വയ്ക്ക് ആശ്വാസം. കൊളംബോയില്‍ നടത്തിയ വിദഗ്ധ പരിശോധയില്‍ താരത്തിന് പരിക്കില്ലെന്ന് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് കൗശലിനെ പരിഗണിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
പല്ലെകെലെയില്‍ പരിശീലന മത്സരത്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ദിനേശ് ചണ്ഡിമലിന്റെ ഷോട്ടാണ് കൗശല്‍ സില്‍വയുടെ ഹെല്‍മറ്റിലിടിച്ചത്. ഹെല്‍മറ്റിന്റെ പിന്നാലാണ് പന്ത് തട്ടിയത്. ഗ്രൗണ്ടില്‍ കൗശല്‍ അസ്വസ്ഥത പ്രകടിപ്പിച്ചില്ലെങ്കിലും താരത്തെ വിദഗ്ധ പരിശോധയ്ക്കു വിധേയമാക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഫില്‍ ഹ്യൂഗ്സ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ നടപടി. ഉടന്‍ വിമാനത്തില്‍ കൊളംബോയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ക്കു ശേഷമാണ് താരത്തിന് കളിക്കാമെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: