ബത്തേരി: ബത്തേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയുമായ സി.കെ. ജാനു 28 ന് പത്രിക സമര്‍പ്പിക്കും. വിവിധ സാമുദായിക- സംഘടനാ നേതാക്കളുടെയും ബിജെപി, ജെആര്‍എസ് നേതാക്കളുടെയും ഗോത്രാചാര്യന്മാരുടെയും സാന്നിദ്ധ്യത്തില്‍ കല്പ്പറ്റയിലെത്തിയാണ് ജാനു പത്രിക സമര്‍പ്പിക്കുക.
തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക വിവിധ ആദിവാസി ഊരുകളില്‍ നിന്ന് സമാഹരിച്ച് ഗോത്രമഹാസഭയാണ് നല്‍കിയത്. ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂര്‍ കോളനിയില്‍ നിന്ന് ഞായറാഴ്ച്ച സി.കെ. ജാനു തുക സ്വീകരിച്ചു. ഗോത്രമഹാസഭ, ജെആര്‍എസ്, ബിജെപി നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി. ഗോത്രാചാരപ്രകാരമുള്ള പൂജകളും ഗോത്രാചാര്യന്മാരുടെ അനുഗ്രഹം വാങ്ങലും നേരത്തെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: