ബത്തേരി : ഇടത് – വലത് മുന്നണികളുടെ വഞ്ചന തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘ്(-ബിഎംഎസ്) ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷന് ഖജാന്‍ജി ബി.വിജയകുമാര്‍ ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളികള്‍ക്കായി മുതലക്കണ്ണീരൊഴുക്കുകയാണ് ഇരുമുന്നണികളും. കാലങ്ങളായി സംസ്ഥാനം മാറിമാറി ഭരിച്ച ഇടതും വലതും തിര ഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് അവരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തൊഴിലാളികള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടും തോട്ടംതൊഴിലാളികള്ക്കുകൂടി ഇഎസ്ഐ അനുവദിക്കുക, സ്വന്തമായി വീട്, കുടിവെള്ളെ ചികിത്സാസൗകര്യം, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരരംഗത്തിറങ്ങാനും സമ്മേളനം ആഹ്വാനം ചെയ്തു.
പി.കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അച്ചുതന്, കെ.കെ.പ്രകാശന്, പി.ആര്.സുരേഷ്, പി.ബാലചന്ദ്രന്, ടി.നാരായണന്, ഇ.എം.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.കെ.അച്ചുതന് (പ്രസിഡണ്ട്), പി.കെ.മുരളീധരന് (ജനറല്‍ സെക്രട്ടറി), ഇ.എം.ഉണ്ണികൃഷ് ണന്, പി.നാരായണന്, എന്‍.പി.ചന്ദ്രന്(വൈസ് പ്രസിഡണ്ട്), ടി.നാരായണന്, ഉണ്ണികൃഷ്ണന് നെടുങ്കരണ(ജോയിന്റ് സെക്രട്ടറി), പി.ബാലചന്ദ്രന് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: