പുത്തിഗെ: ബീഡിതൊഴിലാളികളെ വഴിയാധാരമാക്കിയ ഇരുമുന്നണികളും ഇപ്പോള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് എന്‍ഡിഎ മഞ്ചേശ്വരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്. പുത്തിഗെ പഞ്ചായത്ത് 142 ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെളളത്തിനായി ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് റോഡില്‍ പാത്രങ്ങളുമായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി ഇരുമുന്നണികളും എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. അവഗണനയില്‍ മനംനൊന്ത ബീഡിതൊഴിലാളികള്‍ മുഴുവനും എന്‍ഡിഎക്ക് അവസരം നല്കാന് തീരുമാനിച്ചപ്പോള്‍ അതിനെതിരെ കള്ളപ്രചാരണവുമായി എല്‍ഡിഎഫ് രംഗത്ത് വന്നിരിക്കുകയാണ്. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറയുന്നവര്‍ ഇപ്പോള്‍ സ്വന്തം നേതാവായ അച്ചുതാനന്ദനെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്സീതാരാമ ഷെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്ഹരീഷ് ചന്ദ്ര, സരോജ ആര് ബല്ലാള്‍, ജയന്തി ഷെട്ടി, മീരാ ആള്‍വ സംസാരിച്ചു. ബാലകൃഷ്ണ ഭണ്ഡാരി സ്വാഗതവും പുഷ്പ നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: