കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് വന്‍ തോതില്‍ പണം ഒഴുകുന്നു. ഇന്ന് രാവിലെ വയനാട്ടിലും കോഴിക്കോട്ടും നിന്നുമായി 58 ലക്ഷം രൂപയുടെ കുഴല്‍പണം തെരഞ്ഞെടുപ്പ് സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ സിദ്ദിഖ്, സാദിഖ് എന്നിവര്‍ അറസ്റ്റിലായി. മലപ്പുറത്തേയ്ക്കാണ് ഇവര്‍ പണവുമായി പോയത്.
മൂന്നു ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും പിടിച്ചെടുത്തത്. കുഴല്‍പണം വ്യാപകമായി കടത്തുന്നതിനാല്‍ കനത്ത പരിശോധനയാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ലക്ഷങ്ങളുടെ കുഴല്‍പണം പിടിച്ചെടുത്തിരുന്നു. രണ്ടേ മുക്കാല്‍ കോടി രൂപയാണ് തൃശൂരിലെ അഞ്ചേരിയില്‍ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയത്. രണ്ടു കാറുകളിലായാണു പണം കൊണ്ടുവന്നത്. പിടിയിലായ രണ്ടു പേരും മലപ്പുറം സ്വദേശികളാണ്. തൃശൂരില്‍നിന്നു മലപ്പുറത്തേക്കു പണം കൊണ്ടുപോവുകയായിരുന്നു.
ഇതുവരെ 14കോടി രൂപയുടെ ഹവാലപണമാണ് സ്പെഷല്‍ സ്കോഡ് പിടിച്ചെടുത്തത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചത്. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ഈ പണം കേരളത്തിലേക്ക് എത്തുന്നതെന്ന് അന്വേഷണ സംഘങ്ങള്‍ക്കു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഏറെയും മലബാര്‍ മേഖലയിലുള്ള യുവാക്കളാണ്.
ആഡബര കാറുകളില്‍ പ്രത്യേകം തയാറാക്കിയ അറകളിലാണു നോട്ട് കൊണ്ടുവരുന്നത്. ഇത്തരം പത്തോളം കാറുകള്‍ പിടികൂടിയിട്ടുണ്ട്. സ്വര്‍ണം. ഹാഷിഷ്, വിദേശമദ്യം എന്നിവയും പണത്തോടൊപ്പം പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: