മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്. ദാവൂദിന്റെ കാലുകള്‍ വ്രണം വന്ന് നിര്‍ജീവമായതിനെ തുടര്‍ന്ന് മുറിച്ചുമാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെതെന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
രക്തം ശരിയായ രീതിയില്‍ കാലുകളിലേക്ക് എത്തുന്നില്ലെന്നതാണ് ദാവൂദിന്റെ രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് വിവരങ്ങള്‍. കാല് മുറിച്ചു മാറ്റുക മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ ലിയാഖത് നാഷണല്‍ ഹോസ്പിറ്റലിലും കമ്പൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് ചികില്‍സ.
അതേസമയം വാര്‍ത്തകള്‍ നിഷേധിച്ച് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ രംഗത്തെത്തി. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്കിയ വിവരം തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ ഒരു ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: