പേരാമ്പ്ര: ദേശീയ അധ്യാപക പരിഷത്ത് കോഴിക്കോട് റവന്യൂ ജില്ല കുടുംബസംഗമവും യാത്രയയപ്പ് സമ്മേളനവും പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്നു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മെയ് 16 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധ്യാപക സമൂഹം ഒറ്റക്കെട്ടായിദേശീയതയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ദേശവിരുദ്ധ ശക്തികളുടെ വിളനിലമായി മാറികൊണ്ടിരിക്കുന്ന കേരളത്തെ വിനാശത്തില്‍ നിന്ന് രക്ഷിക്കേണ്ട ചുമതല നമ്മള് ഏറ്റെടുത്തേ മതിയാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എന്‍ടിയു ജില്ലാ പ്രസിഡന്റ് പി. ദേവദാസ് അധ്യക്ഷത വഹിച്ചു. എന്‍.കെ. ബാലകൃഷ്ണന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി,സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍ടിയു സം സ്ഥാന ജനറല്‍ സെക്രട്ടറി പി. എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി. ജയപ്രകാശ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: