താമരശ്ശേരി: എന്‍ഡിഎ കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അലി അക്ബര്‍ ഓമശ്ശേരി കട്ടിപ്പാറ പഞ്ചായത്തുകളില്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. വിവിധ ബൂത്തു കമ്മിറ്റികള്‍ സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. വിവിധ കോളനികള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഓമശ്ശേരി ദുര്‍ഗ്ഗാനഗര്‍ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ഗിരീഷ് തേവള്ളി ഉല്‍ഘാടനം ചെയ്തു സ്ഥാനാര്‍ത്ഥി അലി അക്ബര്‍, ഒ.കെ ഷാജി, ഷാന്‍ കട്ടിപ്പാറ, ഓകെ വിനോദ് പ്രമോദ്, വി.ദേവദാസ്, നിഷ രാജു ഷൈമവിനോദ്, മല്ലിക ലോഹിതാക്ഷന് പ്രസംഗിച്ചു ബിനു സി.മാണി അധ്യക്ഷത വഹിച്ചു ഉദയകുമാര്‍ സ്വാഗതവും ബാലന് കെ. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: