ന്യൂദല്‍ഹി: ദല്‍ഹിയിലെ എഫ്ഐസിസിഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെയാണ് മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിന് തീപിടിച്ചത്.
കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു അഗ്നിശമനസേന പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: