നാദാപുരം: അതിരൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച പദ്ധതികള്നോക്ക് കുത്തിയായി മാറിയകഥയാണ് വളയം പഞ്ചായത്തിലെ നിരവുമ്മല്‍ പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. വര്‍ഷകാലം അവസാനിക്കുന്നതോടൊപ്പം തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നപ്രദേശമാണ് ഇത്. പഞ്ചായത്തിലെ നിരവുമ്മല്‍ പ്രദേശത്തെ നൂറോളം കുടുംബങ്ങള്ക്ക്കുടിവെള്ളം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതായിരുന്നു ഈ പദ്ധതി. എന്നാല്‍ ഉദ്ഘാടനം കേമായി നടക്കുകയല്ലാതെ ഒരുതുള്ളി വെള്ളം നാട്ടുകാര്‍ക്ക് ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ച് കിണര്‍കുഴിച്ച് മോട്ടോര്സ്ഥാപിച്ചു വൈദ്യുതിക്കായി സോളാര്‍പാനല്‍ സ്ഥാപിച്ചു. അന്പത്അടി ഉയരത്തില്‍ ടാങ്ക് നിര്‍മ്മിക്കുകയും ചെയ്തെങ്കിലും പഞ്ചായത്ത് ഭരണസമതിയുടെയും അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം പദ്ധതി എങ്ങുമെത്താതെ പോയി. പ്രതിഷേധം ശക്തമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്തിന്റെ സ്വന്തം കരാറുകാരനെകൊണ്ട് വീണ്ടും ടാങ്കിന്റെ ഉയരം കൂട്ടി. പുതിയ നിര്‍മ്മാണ പ്രവൃത്തി നടത്തി നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടാന്നടത്തിയ ശ്രമം പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: