കല്ലാച്ചി: പ്രകൃതി സംരക്ഷണത്തിനു വേണ്ടി പോരാടിയ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്റെ കുടുംബത്തോട് കേരള സര്‍ക്കാര്‍ ചെയ്തത് കൊടും ക്രൂരതയാണെന്ന് യുവമോര്‍ച്ച ദേശീയ വ ക്താവ് അഡ്വ. നൂപുര്‍ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കുന്ന സര് ക്കാര് ഈ ദരിദ്ര പിന്നാക്ക വിഭാഗത്തെ അവഗണിച്ചിരിക്കുകയാണ്.
പ്രശ്നം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്പ്പെടത്തുമെന്നും അവര്‍ പറഞ്ഞു. അനൂപിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അനൂപിന്റെ മാതാപിതാക്കളായ കണാരപണിക്കരോടും സുശീലയോടും അവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബിനു പത്മം, ബിജു പാതിരിപ്പറ്റ എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: