മാത്തില്‍: ബൈക്കില്‍ സഞ്ചരിക്കവെ കാട്ടുപന്നികളുടെ അക്രമത്തില്‍ അധ്യാപകന് പരിക്ക്. ചട്ടഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ആലക്കാട് മണിപ്പുഴ ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിക്കാണ് (47) പരിക്കേറ്റത്. പല്ലുകള്‍ കൊഴിഞ്ഞ് മുഖത്ത് സാരമായ പരിക്കേറ്റു. രാത്രി വീട്ടിലേക്ക് വരുമ്പോള്‍ എലമ്പിലാംതട്ട ക്ഷേത്രത്തിനടത്തുവെച്ചാണ് സംഭവം.















