തലശ്ശേരി: കോലാപ്പൂര്‍ സ്വദേശി രാഹുല്‍ പ്രകാശ് (32) രേഖകളില്ലാത്ത ഇരുപത് ലക്ഷവുമായി തലശ്ശേരി പോലീസ് പിടിയിലായി ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ മൈസൂരില്‍ നിന്നും ബസ് വഴി തലശ്ശേരിയിലെത്തിയ യുവാവിനെ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രത്യേക കെട്ടുകളിലാക്കി മേല്‍ ഷര്‍ട്ടിന്റെ ഉള്ളിലെ പ്രത്യേക ജാക്കറ്റില്‍ അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു തലശ്ശേരി സി.ഐ.വിനോദ് പ്രിന്‍സിപ്പല്‍ എസ് ഐ കൃഷ്ണകുമാര്‍ ബിജുലാല്‍ വിനോദന്‍ അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്















