കണ്ണൂര്‍: ഇന്നലെ രാവി ലെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ പ്രഭാത സവാരിക്കാരോടൊപ്പം മണ്ഡലത്തിലെ പ്രധാന മൂന്ന് സ്ഥാനാര്‍ത്ഥികളും അണിനിരന്നത് കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തി. കണ്ണൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.—ബാബു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനി എന്നിവരാണ് പ്രഭാതസവാരിക്കെത്തിയത്. ജവഹര്‍ സ്റ്റേഡിയം വാക്കേഴ്സ് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും സ്റ്റേഡിയത്തില്‍ വിവിധ കായിക പരിശീലനത്തിനത്തില് ഏര്പ്പെടുന്നതവരും കോച്ചുമാരും രക്ഷിതാക്കളും സൂര്യായോഗ പരിശീലകരും എല്ലാം ചേര്‍ന്ന വലിയൊരു ജനാവലി സ്ഥാനാര്‍ത്ഥികളോടൊപ്പം നടക്കുന്നുണ്ടായിരുന്നു. ജവഹര്‍ സ്റ്റേഡിയം വര്‍ക്കേഴ്സ് ക്ലബ്ബാണ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രഭാസ സവാരി എന്ന പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ ക്ലബ് പ്രസിഡണ്ട് ടി.വി.മാധവന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥികളായ കടന്നപ്പള്ളി രാമചന്ദ്രന്, സതീശന് പാച്ചേനി, കെ.ജി.ബാബു, സെക്രട്ടറി വി.രവീന്ദ്രന്, വൈസ് പ്രസഡണ്ട് കെ.രാമദാസ്, രക്ഷാധികാരി എം.കെ.രവീന്ദ്രനാഥ് ഐഎഎസ് (റിട്ട.) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: