പാനൂര്‍: കേരളജനത കണികണ്ടുണരുന്ന പ്രതീക്ഷയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്നും, കേരളത്തെ മാറി മാറി ഭരിച്ച ഇരുമുന്നണികളില്‍ നിന്നും വേറിട്ട ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും എബിവിപി സംസ്ഥാന വൈസ്പ്രസിഡണ്ട് പ്രിന്റോ മാസ്റ്റര്‍ പറഞ്ഞു.—യുവമോര്‍ച്ച പാട്യം പഞ്ചായത്ത് കമ്മറ്റി പത്തായക്കുന്നില്‍ സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.—സിപിഎം അസഹിഷ്ണുത നാടിന്റെ സമാധാനത്തിന് തിരിച്ചടിയാണ്.—സദാനന്ദന്‍മാസ്റ്ററെ അംഗവിഹീനരാക്കിയവര് അദ്ദേഹത്തിന്റെ വാഹനവും കഴിഞ്ഞ ദിവസം തകര്‍ത്തു.—ഇവിടെ ജനാധിപത്യം പുലരണമെങ്കില്‍ സദാനന്ദന്‍മാസ്റ്ററുടെ വിജയം അനിവാര്യമാണ്.—അതിനായി യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.—കെ.—ഷംജിത്ത് അദ്ധ്യക്ഷത വഹിച്ചു.—ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് പ്രമുഖ് വിപി.ഷാജി, സി.സദാനന്ദന്‍മാസ്റ്റര്‍, ആര്.വി.—ശശിധരന്, സി.വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: