കൊച്ചി: മലയാളത്തിന്റെ അതുല്യ നടനായിരുന്ന രതീഷിന്റെ മകള്‍ക്ക് താരങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ മിന്നുക്കെട്ട്. രതീഷിന്റെ മകള്‍ പത്മയാണ് അച്ഛന്റെ സുഹൃത്തുകളുടെ കാര്‍മികത്വത്തില്‍ വിവാഹിതയായത്.
കൊച്ചി ടിഡിഎം ഹാളില്‍ നടന്ന ചടങ്ങിന് മലയാള സിനിമാലോകത്തെ പ്രമുഖരെത്തി. മാതാപിതാക്കളുടെ സ്ഥാനത്തു നിന്നു മേനകയും സുരേഷും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചപ്പോള്‍ താലവുമായി വധുവിന്റെ സഹോദരി പാര്‍വതി, കീര്‍ത്തി, രാധിക എന്നിവര്‍ വരവേറ്റു.
ശുഭമുഹൂര്‍ത്തത്തില്‍ ഇടപ്പള്ളി സ്വദേശി സഞ്ജീവ് പത്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇടപ്പള്ളി കണ്ണന്തോടത്ത് ലെയിന്‍ ശങ്കര്മേനോന്റെ മകനാണ് സഞ്ജീവ്. നടന് മമ്മൂട്ടി മോതിരം കൈമാറി. ജയറാം ഇരുവര്‍ക്കും പൂച്ചെണ്ട് നല്കി. സംവിധായകന് ജോഷി പൂമാലയും നല്കി.
വധുവിന്റെ സഹോദരി പാര്‍വതിയും നടി മേനകയും വധൂവരന്മാര്ക്ക് മധുരം നല്കി. ദിലീപ്, മജ്ഞു വാര്യര്‍, കവിയൂര്‍ പൊന്നമ്മ, ക്രിക്കറ്റ് താരം ശ്രീശാന്ത്, കെപിഎസി. ലളിത, രണ്‍ജി പണിക്കര്‍, മനോജ്.കെ. ജയന്, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: