ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് വിദേശങ്ങളിലേയ്ക്ക് മോഷ്ടിച്ചുകൊണ്ട് പോയ അമൂല്യങ്ങളായ പുരാതന വസ്തുക്കള്‍ വീണ്ടെടുക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്ര സാംസ്ക്കാരിക സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇത്തരം 18 വസ്തുക്കള്‍ വീണ്ടെടുത്തിട്ടുണ്ടെന്ന് ലോക്സഭയില്രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ആറ് അമൂല്യവസ്തുക്കള്‍ ഭാരതത്തില്‍ തിരികെയെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: