തലശ്ശേരി: തലശ്ശേരി നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തലശ്ശേരിയിലെ പൊതുകെട്ടിടങ്ങളുടെയും പാതയോരങ്ങളിലെയും ചുമരുകള്‍ തലശ്ശേരിയുടെ പൈതൃകങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കാന്‍ ടെലിച്ചറി അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി തീരുമാനിച്ചു. തലശ്ശേരി സബ് കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അഗ്രീ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയും തലശ്ശേരിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയുമാണ് പരിപാടി നടപ്പിലാക്കുന്നത്. പ്രമുഖ പെയിന്റ് കമ്പനിക്കാരുടെ സഹകരണം തേടാനും പരസ്യം നല്‍കാനുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്താനും യോഗം തീരുമാനിച്ചു.
നഗരത്തിലെ ചുമരുകള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുമരെഴുതിയും വൃത്തികേടാക്കുന്നത് തടയണമെന്നും ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കഴിഞ്ഞ ദിവസം സൊസൈറ്റി സബ് കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
യോഗത്തില്‍ സി.പി.ആലുപ്പികേയി, സി.ശശികുമാര്‍, സെല്വന് മേലൂര്‍, കെ.പി.സിന്ധീജ്, എം.അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: