കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം 6,34,400 രൂപ പിടികൂടി. അഴീക്കോട് നിയോജകമണ്ഡലത്തിലെ പാപ്പിനിശ്ശേരി കീച്ചേരി പെട്രോള്‍ പമ്പിന് മുന്‍വശത്ത് നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ നിന്നും രേഖകളില്ലാത്ത തുക കണ്ടെത്തിയത്. ജൂനിയര്‍ സൂപ്രണ്ട് എം വിനോദ് കുമാര്‍, ഷെഹനാദ് വി.പി, ലനീഷ് മാത്യു, മുഹമ്മദ് ഇസ്ഹാക്, മഹേഷ്, അനൂപ്, എഎസ്‌ഐ പി.അനീഷ് എന്നിവര്‍ സ്‌ക്വാഡിലുണ്ടായിരുന്നു.















