
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി എത്തിച്ചേര്‍ന്ന നിരീക്ഷകര്‍ കലക്ടറേറ്റില്‍ സന്ദര്‍ശനം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണ്‍ട്രോള്‍ റൂം, ഫിനാന്‍സ് വിഭാഗം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മേധാവികളുമായി സംസാരിച്ചു. വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയ ജിപിഎസ് സമ്പ്രദായവും പരിശോധിച്ചു.
നിരീക്ഷകരായ രമേഷ്, ഈശ്വര്‍ റെഡ്ഡി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ജൂനിയര്‍ സൂപ്രണ്ട് വി.കെ.പ്രഭാകരന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.















