
ഇരിട്ടി: ഏഴു പതിറ്റാണ്ടായി ഇന്ത്യ ഭരിച്ചുമുടിച്ചവര്‍ക്ക് വികസനത്തെക്കുറിച്ച് പറയാന്‍ യാതൊരര്‍ഹതയുമില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇരിട്ടിയില്‍ പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയാനുള്ള സാമാന്യ വിവേകം ഇവിടുത്തെ കോണ്‍ഗ്രസ്സുകാരനും, ഇടതുപക്ഷക്കാരനും കാണിക്കണം. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സാമ്പത്തികമായും വ്യാവസായികമായും ഭാരതം ഇന്ന് ഉന്നതിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കയാണ്. മദനിയെ തോളിലിരുത്തി താലോലിച്ച ഇടതുപക്ഷത്തിന് മതേതരത്തെക്കുറിച്ചു പറയാന്‍ യാതൊരര്‍ഹതയുമില്ല. എന്നാല്‍ എല്ലാവരോടും തുല്യനീതി എന്ന് പ്രഖ്യാപിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദിയെ ഇടതനും വലതനും ചേര്‍ന്ന് വര്‍ഗ്ഗീയവാദിയാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇടതനും വലതനും മാറിമാറി ഭരിച്ച് കേരളത്തെയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാത്ത സംസ്ഥാനമാക്കി ഇന്ന് മാറ്റിക്കഴിഞ്ഞു. ഇവിടുത്തെ പരമ്പരാഗത വ്യവസായങ്ങള്‍ മുഴുവന്‍ തകര്‍ത്തു. ഇവിടുത്തെ കൃഷിയും കൃഷിക്കാരനെയും ഇല്ലാതാക്കിയത് മൂലം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് ഭക്ഷണം കഴിക്കേണ്ട ഗതികേടിലേക്ക് നമ്മെ ഇവര്‍ മാറ്റിക്കഴിഞ്ഞതായും കേരളത്തെ ഭരിക്കാന്‍ കഴിയുന്ന ശക്തിയുള്ള മുന്നണിയായി ദേശീയ ജനാധിപത്യ സഖ്യം മാറിക്കഴിഞ്ഞതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ പി.സി.മോഹനന്‍ മാസ്റ്റര്‍, അരയാക്കണ്ടി സന്തോഷ്, പി.കൃഷ്ണന്‍, പി.എന്‍.ബാബു മാസ്റ്റര്‍, കെ.രഞ്ജിത്ത്, സത്യപ്രകാശന്‍, വര്‍ക്കി വട്ടപ്പാറ, ദാസന്‍ പാലപ്പള്ളി, കൂട്ട ജയപ്രകാശ്, സി.ബാബു, ദാസന്‍ തളിപ്പറമ്പ്, സജിത്ത് കീഴൂര്‍, മനോഹരന്‍ വയോറ, എന്‍.വി.ഗിരീഷ്, എം.ആര്‍.സുരേഷ്, രാമദാസ് എടക്കാനം, വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ 11 മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ നേതാക്കളായ പി.എന്‍.ബാബു മാസ്റ്റര്‍, കെ.വി.അജി, രാമദാസ് എടക്കാനം, എന്‍.വി.ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചുകൊണ്ട് സ്വീകരിച്ചു.















