തളിപ്പറമ്പ്: ഭാരതത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്നും കാലഘട്ടത്തിന്റെ നന്മകളാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതിയംഗം ബാദുഷ തങ്ങള്‍ അഭിപ്രായപ്പെട്ടു. തളിപ്പറമ്പില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണി ഭരണം കേരളത്തിന്റെ നാശത്തിന് കാരണമായെന്നും ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി ഇരു മുന്നണികളും മത്സരിക്കുകയാണെന്നും ഇത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം തിരിച്ചറിഞ്ഞുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന ജനങ്ങള്‍ എന്‍ഡിഎയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അധികാരത്തിലേറിയാല്‍ എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം ഇവര്‍ അധികാരത്തിലെത്തിയാലുണ്ടാകുന്ന ഭയാനകമായ അവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ എം.രാഘവന് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധന്, എ.പി.ഗംഗാധരന്, പി.ബാലകൃഷ്ണന്, ബേബി സുനാഗര്‍, പി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: