മാഹി: കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ പുതുച്ചേരി സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സഹായങ്ങള്‍ ആനുപാതികമായ ക്രമത്തില്‍ മാഹിക്ക് ലഭിക്കേണ്ടത് നിഷേധിച്ചുകൊണ്ട് മാഹിയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി പുതുച്ചേരി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.സ്വാമിനാഥന് ആരോപിച്ചു. ബിജെപി അധികാരത്തിലേറിയാല്‍ ഇതിന് മാറ്റമുണ്ടാകുമെന്നും മാഹിയുടെ സമഗ്ര വികസനത്തിനും പുരോഗതിക്കും ശ്രമിക്കുമെന്നും ബൈപ്പാസ് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സത്യന് ചാലക്കര അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മുന്‍ പ്രസിഡണ്ട് കെ.രഞ്ചിത്ത്, പുതുച്ചേരി സംസ്ഥന വൈസ് പ്രസിജണ്ട് ദ്വരൈ ഗണേഷ്, പുതുച്ചേരി സംസ്ഥാന സമിതിയംഗം പി.കെ.രവീന്ദ്രന്, വി.ബാലന്, വിജയന് വട്ടിപ്രം, സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.രവീന്ദ്രന് ചെയന്‍മാനും സത്യന് ചാലക്കര ജനറല്‍ കണ്‍വീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: