തിരുച്ചിറപ്പിള്ളി: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാമെന്ന വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ എല്ലാ ശ്രീലങ്കന്‍ തമിഴര്‍ക്കും തൊഴില്‍ നല്‍കുമെന്നും തിരുച്ചിറപ്പിള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
എഐഡിഎംകെയുടെ 67 സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്താനെത്തിയതായിരുന്നു ജയലളിത. ഡിഎംകെ നേതാവ് കരുണാനിധി തമിഴ്നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: