മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ കിരീടപോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. കിരീടത്തിലേക്കുള്ള വഴിയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ജയം കണ്ടു. തുടരെ രണ്ടാം മത്സരത്തിലും ബാഴ്സ ഗോളടിച്ചു കൂട്ടിയപ്പോള്‍, അതല്റ്റികോ രക്ഷപ്പെട്ടു. രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ച് റയല്‍ മാഡ്രിഡും ജയം കണ്ടു. 35 കളികളില്‍ ബാഴ്സയ്ക്കും അത്ലറ്റികോയ്ക്കും 82 പോയിന്റ് വീതവും റയലിന് 81 പോയിന്റും സമ്പാദ്യം. ഗോള്‍ശരാശരിയില്‍ ബാഴ്സ മുന്നില്‍. ലീഗില്‍ അവശേഷിക്കുന്നത് മൂന്നു മത്സരങ്ങള്‍.
ഡിപോര്‍ട്ടീവൊ ല കൊരുണയെ മുക്കിയതിന്റെ ആവേശത്തില്‍ സ്പോര്‍ട്ടിങ് ഗിയോണിനെ നേരിടാന്‍ നൗകാംപിലെത്തിയ ബാഴ്സലോണ മടക്കമില്ലാത്ത ആറു ഗോളിനാണ് ജയിച്ചത്. കഴിഞ്ഞ കളിയിലേതു പോലെ ലൂയി സുവാരസ ഗോള്‍വേട്ടയ്ക്കു നേതൃത്വം നല്കി. ഈ മത്സരത്തിലും സുവാരസ് നാലു ഗോള്‍ നേടി. ലീഗില്‍ താരത്തിന് തുടരെ രണ്ടാം ഹാട്രിക്ക്. 12ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ സ്കോറിങ് തുടങ്ങി കറ്റാലന്മാര്. പിന്നീട് എതിര് വല ഭേദിക്കാന്‍ 63ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 63, 74, 77, 88 മിനിറ്റുകളിലാണ് സുവാരസ് ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ നെയ്മറും ലക്ഷ്യം കണ്ടു.
സ്വന്തം മൈതാനത്ത് മലാഗയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു അത്ലറ്റികോ. എതിരാളികളെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്തിയ അവര്‍ 62ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറയ നേടിയ ഗോളില്‍ മുഴുവന്‍ പോയിന്റും സ്വന്തമാക്കി. റയൊ വല്ലെക്കാനോയെയാണ് പിന്നില്‍നിന്നു തിരിച്ചെത്തി റയല്‍ മാഡ്രിഡ് കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: