”മക്കളേ, പണ്ട് നമ്മള് ശരീരമാണ് നിത്യം എന്നു കരുതി ജീവിച്ചു. അതിനുവേണ്ടി മാത്രം പ്രയത്നിച്ചു. ആ സ്വഭാവങ്ങള്‍ ഇന്നും നമ്മുടെ ഉള്ളില്‍ കിടക്കുന്നു. ഇപ്പോള്‍ ആത്മാവാണ് നിത്യമെന്നു മനസ്സിലാക്കി സാധന ചെയ്യുമ്പോള്‍ ആ സ്വഭാവങ്ങള്‍ നമ്മെ അലട്ടും.
അതായത് പത്ത് ദിവസം മഷിക്കുപ്പി വലതുവശത്ത് വച്ച് നമ്മള് എഴുതുന്നു; പതിനൊന്നാമത്തെ ദിവസം അത് ഇടതുവശത്ത് എടുത്തുവെച്ചു. മനസ്സിലറിയാം മഷിക്കുപ്പി ഇടതുവശത്തു മാറ്റിവെച്ചെന്ന്. എന്നാല്‍ കൈ നേരത്തെ മഷിക്കുപ്പി വെച്ചിരുന്നിടത്ത് പോകും. അതുപോലെ നേരത്തെയുള്ള സ്വഭാവങ്ങള്‍ നമ്മളെ തിന്നുകയാണ്.
മക്കള്‍ പരിഭ്രമിക്കാതെ ശ്രമിക്കുക.
സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന കുട്ടി എത്രതവണ വീണാലും വീണ്ടും ശ്രമം തുടരുന്നു. അവന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാലും അവനതു കാര്യമായി എടുക്കില്ല. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണമെന്ന ലക്ഷ്യബോധം അവനുണ്ട്. അതുപോലെ, സാധന തുടങ്ങുമ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ടനുഭവപ്പെടും. നിരന്തരമായ അഭ്യാസംകൊണ്ട് പിന്നീട് അത് വളരെ എളുപ്പമാവുകയും ചെയ്യും.
അതായത്, പരിചയസമ്പന്നനായ ഒരു കൊല്ലപ്പണിക്കാരന്, ഒരു ദിവസം പത്തുകത്തി ഉണ്ടാക്കും. എന്നാല്‍ ഒരു തുടക്കക്കാരന് ഒരു കത്തിപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും അയാള്‍ ആ ജോലി ഇട്ടിട്ടുപോകുന്നില്ല. അതാണ് അവന്റെ ജീവിതമാര്‍ഗമെന്ന് കരുതി, വീണ്ടും വീണ്ടും ശ്രമിച്ച് അതില്‍ വിജയിക്കുന്നു. അതുപോലെ മുഴുവന്‍ സമയവും ഏകാഗ്രത കിട്ടുന്ന അവസ്ഥ വരും. മക്കള്‍ വീണ്ടും ശ്രമിക്കുക.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: