അദ്ധ്യായം 15 തുടര്‍ച്ച
”ചാതുര്‍വര്‍ണ്യ മയാസൃഷ്ടം” എന്നുതുടങ്ങുന്ന 13ാം ശ്ലോകം ഏറെ വ്യാഖ്യാനഭേദങ്ങളും വിവാദം ഉïാക്കിയിട്ടുള്ളതാണ്. അതിലേക്കൊന്നും നാം ഇപ്പോള്കടക്കേïതില്ല. മറ്റുള്ളവയെല്ലാം ശരിയായി മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇതേക്കുറിച്ചും ശരിയായ ബോധം ഒരാളില്‍ തെളിയിക്കാതിരിക്കില്ല. പ്രസിദ്ധമായ ”ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവി” എന്ന ശ്ലോകവും (24) ഈ അദ്ധ്യായത്തിലുള്ളതാണ്.
”വിവിധതരം യജ്ഞങ്ങളെപ്പറ്റി സൂചിപ്പിച്ചശേഷം ജ്ഞാനയജ്ഞത്തിന്റെ മഹത്വം ഭഗവാന് ഒടുവിലത്തെ പത്തുശ്ലോകങ്ങളില്‍ (33-43) വ്യക്തമാക്കുന്നത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്നേന സേവയാ;
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്‍ശിനഃ 4-34
അതു (ജ്ഞാനം) തത്ത്വദര്ശികളായവരെ നമസ്ക്കരിച്ചും ശുശ്രൂഷിച്ചും വേണം നേടാന്‍. ചോദിക്കൂ; അവര്‍ പറഞ്ഞുതരും.
ജ്ഞാനത്തിനുതുല്യം പരിശുദ്ധമായ മറ്റൊന്നും ലോകത്തിലില്ല.-”നഹി ജ്ഞാനേന സദൃശം പവിത്ര മിഹ വിദ്യതേ ” എന്നു പറഞ്ഞ് ഭഗവാന് തുടരുന്നു:
ശ്രദ്ധാവാന് ലഭതേ ജ്ഞാനം
തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തി-
മചിരേണാധിഗച്ഛതി
അജ്ഞശ്ചാശ്രദ്ധധാനശ്ച
സംശയാത്മാ വിനശ്യതി;
നായം ലോകോസ്തി
ന പരോന സുഖം
സംശയാത്മനഃ 4-39,40
ജ്ഞാനം നേടാന്‍ ആഗ്രഹത്തോടെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിരിക്കുന്ന ശ്രദ്ധാലുവിന് ആത്മജ്ഞാനം കൈവരികതന്നെചെയ്യും. തുടര്‍ന്ന് പരമമായ ശാന്തിയും കൈവരുന്നതാണ്.
എന്നാല്‍ അജ്ഞനായി, ശ്രദ്ധയില്ലാത്തവനായി എന്തിലും സംശയാലുവായി ഇരിക്കുന്നവന് നശിച്ചുപോകുന്നു. സംശയാലുവിന് ഈലോകത്തിലും പരലോകത്തിലും സുഖം ലഭിക്കില്ല.അതുകൊണ്ടണ്ടï്….
തസ്മാദജ്ഞാന സംഭൂതം
ഹൃല്സ്ഥം
ജ്ഞാനാസിനാത്മനഃ
ഛിതൈ്വനം
സംശയംയോഗ-
മാതിഷ്ഠോത്തിഷ്ഠ ഭാരത. 4-42
അജ്ഞാനത്തില്‍നിന്നുïായതും ഹൃദയത്തില്‍ ഉറച്ചിരിക്കുന്നതുമായ നിന്റെ സംശയത്തെ ജ്ഞാനമാകുന്ന വാള്‍കൊï് അറുത്തുകളഞ്ഞ് നീ യോഗത്തെ, യജ്ഞബുദ്ധിയോടെയുള്ള കര്‍മ്മത്തെ, അനുഷ്ഠിച്ചാലും അര്‍ജുനാ! എഴുന്നേല്ക്കൂ അര്‍ജുനാ എഴുന്നേല്ക്കൂ! എന്നു പറഞ്ഞ് കൊïാണ് കൃഷ്ണന് നാലാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. നിങ്ങള്‍ക്കു മനസ്സിലാകുന്നുïോ കുട്ടികളേ കൃഷ്ണന് ഉപദേശിക്കുന്ന ‘യുദ്ധ’മുറകള്‍”? മുത്തച്ഛന് ചോദിച്ചു.
അല്പ്പാല്പ്പം മനസ്സിലാകുന്നുï് മുത്തച്ഛാ. കഴിഞ്ഞ അദ്ധ്യായത്തില്‍ മനസ്സിലെ കാമ ക്രോധാദി ശത്രുക്കളെ കൊല്ലണമെന്നു കൃഷ്ണന് പറഞ്ഞു. ഇതാ നാലാം അദ്ധ്യായത്തില്‍ ജ്ഞാനമാകുന്ന വാളുയര്‍ത്തി, അജ്ഞാന ജന്യമായ സംശയങ്ങളുടെ കഥകഴിക്കാന്പറയുന്നു.! സംശയമില്ല: ഈവിധമുള്ള കൊല്ലിക്കല്‍ വല്ല്യ രസം തന്നെയാണോ കൃഷ്ണന്! ഉണ്ണി അര്‍ത്ഥ ഗര്‍ഭമായി ചിരിച്ചുകൊïു പറഞ്ഞു.
”അമ്പടവിരുതാ! നീയും വാളെടുത്തുവോ? ”എന്നു ചോദിച്ച് മുത്തച്ഛന് പൊട്ടിച്ചിരിച്ചു. ഉമയും അതില്‍ ചേര്‍ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: