തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വി.എസ് തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്.
ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ഉയർത്തിക്കാട്ടുമ്പോഴാണ് വി.എസിന്റെ പ്രസ്താവന. ആര് മുഖ്യമന്ത്രി ആവണം എന്നു തീരുമാനിക്കുന്നത് സിപിഎം കേന്ദ്ര നേതൃത്വമാണ്. അതിൽ എനിക്ക് അഭിപ്രായമൊന്നുമില്ലെന്നും വി.എസ് പറയുന്നു. സംഭവം വിവാദമായതോടെ പ്രസ്താവനയ്ക്കെതിരെ വി.എസ് രംഗത്ത് വന്നു. താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. മാധ്യമ തെമ്മാടിത്തരമാണ് ഇതെന്നും വി.എസ് കോഴിക്കോട് പ്രതികരിച്ചു.
താന്‍ പറയാത്ത വാക്കുകളാണ് വായയില്‍ കുത്തിതിരുകുന്നതെന്നും വി.എസ് പറഞ്ഞു. അതേ സമയം വിഎസിന്റെ അഭിമുഖം സംബന്ധിച്ച് പരിശോധിച്ച ശേഷം പറയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചു. വിഎസിനുള്ള മറുപടി വിഎസിനോട് പറയുമെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തി. മറുപടി മാധ്യമങ്ങളോടല്ല താൻ പറയുകയെന്നും കോടിയേരി വ്യക്തമാക്കി.
സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമല്ല. സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തിയുണ്ട്. ചില സ്ഥാനാര്‍ഥികളെ കുറിച്ച് ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യുമെന്നും വി.എസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായർ ഉയർത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി നൽകണം. മുഖ്യമന്ത്രി പണം വാങ്ങിയെന്ന് സരിത തന്നെ പറഞ്ഞിട്ടുണ്ട്. നിക്ഷേപകരുടെ പണം സോളാർ കമ്പനിയിൽ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനാലാണ് അവരൊക്കെ സോളാർ പദ്ധതിയിൽ ചേർന്നതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: