അഴിമതിയും കെടുകാര്യസ്ഥതയും ഘടകക്ഷികള്‍ തമ്മിലുള്ള ഐക്യക്കുറവുമാണ് സംസ്ഥാനസര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കവി അയ്മനം രവീന്ദ്രന്. കൊച്ചി കോര്‍പ്പറേഷന്റെ ഭരണത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. കുടിവെള്ളക്ഷാമം, കൊതുക് എന്നിവയ്ക്കെതിരെ കോര്പ്പറേഷന് ചെറുവിരല്‍പോലും അനക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ റോഡുകളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാണ്.
മൂന്നാംമുന്നണി ഇല്ലാതിരുന്നതിനാല്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇനിയുള്ള ഏകപ്രതീക്ഷ എന്‍ഡിഎയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ സാധാരണജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നുണ്ട്.
എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എന്‍.കെ. മോഹന്‍ദാസ് കാര്യപ്രാപ്തിയുള്ളതും ദീര്‍ഘവീക്ഷണമുള്ളതും നൂനത ആശയങ്ങളുള്ള വ്യക്തിത്വമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശക്തനും ജനസമ്മതനുമായ വ്യക്തിയായതിനാല്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുന്നത്. സംസ്ഥാനസര്‍ക്കാരിന് കേരളത്തിന്റെ തനതുകാര്യങ്ങളോടും യുവതലമുറയോടുള്ള ആഭിമുഖ്യക്കുറവാണ് നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. ഇടതു വലതു മുന്നണികള്‍ എന്‍ഡിഎയുടെ വളര്‍ച്ചയില്‍ ഭയന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: