തിരുവനന്തപുരം: കേന്ദ്ര മന്ത്രി എച്ച് അനന്തകുമാര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യാനാണ് അനന്തകുമാര്‍ എത്തുന്നത്. അരുവിക്കര, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അരുവിക്കരയില്‍ ഉച്ചക്ക് 3 നും നേമത്ത് വൈകിട്ട് നാലരയ്ക്കും വട്ടിയൂര്‍ക്കാവില്‍ വൈകിട്ട് 6 നുമാണ് കണ്‍വെന്‍ഷനുകള്‍. അരുവിക്കരയിലെ കണ്വെന്ഷന് ആര്യനാടും, നേമത്തെ കണ്വെന്ഷന് പാപ്പനംകോടും വട്ടിയൂര്‍ക്കാവിലെ കണ്വെന്ഷന് പേരൂര്‍ക്കടയിലുമാണ്. കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയായ വോട്ടുകാര്യത്തിലും അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: