കണ്ണൂര്‍: ശ്രീ സുന്ദേര്വര ക്ഷേത്ര പരിപാലകരായ ശ്രീ ‘ക്തിസംവര്‍ദ്ധിനിയോഗം മെംബര്‍മാരുടെ കുടുംബയോഗം ഏപ്രില്‍ 24ന് ശതാബ്ദി മന്ദിരം ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സജീവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ദര്‍ശനവും കുടുംബവും എന്ന വിഷയത്തില്‍ അഡ്വ. മഞ്ചേരി രാജന്‍, മാതൃകാ കുടുംബം എന്ന വിഷയത്തില്‍ ഡോ.പുനലൂര്‍ പ്രഭാകരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. യോഗം സെക്രട്ടറി കെ.പി.പവിത്രന്‍ സ്വാഗതം പറയും.















