പാനൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ വാഹനത്തിനു നേരെ നടന്ന അക്രമത്തെ ബിജെപി കൂത്തുപറമ്പ് മണ്ഡലം അപലപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമായതോടെയാണ് സിപിഎം അക്രമവുമായി രംഗത്ത് വന്നിരിക്കുന്നത്.സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ഇതു ജനാധിപത്യത്തിനു നേരെയുളള വെല്ലുവിളിയാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെപി.സഞ്ജീവ്കുമാര്‍, കെകെ.ചന്ദ്രന്‍, കെകെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, എ.സജീവന്‍, പിടികെ.നാണു തുടങ്ങിയവര്‍ സംസാരിച്ചു.
സദാനന്ദന്‍മാസ്റ്ററുടെ വാഹനം തകര്‍ത്ത സിപിഎം നടപടി മനുഷ്യത്വഹീനമാണെന്ന് എന്‍ടിയു പാനൂര്‍ സബ്ജില്ലാ പ്രസിഡണ്ട് കെപി.സഞ്ജീവ്കുമാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സദാനന്ദന്‍മാസ്റ്ററുടെ വാഹനം അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.പി.ബാലന്‍മാസ്റ്റര്‍, പി.ടി.കെ.നാണു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.















