പാനൂര്‍: പൈശാചികതയുടെ പര്യായമായ കമ്യൂണിസ്റ്റ് പാര്‍ട്ടി പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കെടി.ജയകൃഷ്ണന്മാസ്റ്ററെ വധിച്ചതിനു ശേഷം രാജ്യത്ത് തന്മാത്ര രൂപത്തിലായിരിക്കുകയാണെന്ന് ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാവൈസ് പ്രസിഡണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബാദുഷതങ്ങള്‍ പറഞ്ഞു. കെടി.ജയകൃഷ്ണന്മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്ററുടെ വാഹനം തകര്‍ത്ത അസഹിഷ്ണുതവാദികള് സമ്പത്തും പേശീബലവും കൊണ്ട് കണ്ണൂരില്‍ ഭീകരത നടപ്പാക്കുകയാണ്. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെടി.ജയകൃഷ്ണന്മാസ്റ്ററുടെ മാതാവ് കൗസല്യയില്‍ നിന്നും ബാദുഷതങ്ങള്‍ അനുഗ്രഹം തേടി. നേതാക്കളായ സിപി.സംഗീത, കൊല്ലമ്പറ്റ പ്രേമന്, കെ.അദീഷ് തുടങ്ങിയവര്‍ ബാദുഷതങ്ങള്ക്കൊപ്പം പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: