തളിപ്പറമ്പ്: ക്ഷേത്രാചാര പ്രകാരമുള്ള ഘോഷയാത്ര നടത്തിയത്തിന്റെ പേരില്‍ ക്ഷേത്രം ഭാരവാഹികളുടെ പേരില്‍ കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം. പൂക്കോത്ത് കൊട്ടാരം മാനയങ്കാവ് കളിയാടത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തൃച്ചംബരം കുട്ടിമാവ് മുതല്‍ പൂക്കോത്ത് നടവരെ ആചാരപ്രകാരമുള്ള പടയോട്ടം എന്ന ചടങ്ങ് നടത്തിയിരുന്നു. ഈസമയത്ത് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ വാഹനം 10മിനിറ്റോളം ട്രാഫിക്കില്‍ കുടുങ്ങിയിരുന്നു. ഇതില്‍ പ്രകോപിതനായ ഡിജിപി ജില്ലാ പോലീസ് സൂപ്രണ്ടിനെ വിളിച്ച് ഇതിന് കാരണക്കാരായ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ 29പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസ്. നൂറ്റാണ്ടുകളായി നടക്കുന്നതാണ് ഈ ചടങ്ങ്. പടയോട്ടം നടക്കുമ്പോള്‍ ഹൈവേയില്‍ ചെറിയതോതില്‍ ഗതാഗത തടസ്സം ഉണ്ടാകാറ് പതിവാണ് എന്നാല്‍ ഇത്തവണ ട്രാഫിക്കിനിടയില്‍ ഡിജിപിയുടെ വാഹനം പെട്ടതാണ് കേസിന് കാരണമായത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം 14 ദിവസം ഹൈവേയിലെ പൂക്കോത്ത് നടയിലാണ് നടക്കാറ്. തളിപ്പറമ്പ് ക്രിസ്ത്യന്‍ പള്ളിയിലെ പെരുന്നാളാഘോഷവും ഹൈവേയിലാണ് നടക്കാറ്. ഹൈവേ ഉണ്ടാകുന്നതിന് മുമ്പ് തുടങ്ങിയ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന പടയോട്ടത്തിന്റെ പേരില്‍ കേസെടുത്തതില്‍ പൂക്കോത്ത് കൊട്ടാരം ഭാരവാഹികള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: