ബീജിങ്: ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയ്ഗര് കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതാവ് ഡോള്ക്കന് ഇസയ്ക്ക് ഭാരതം വിസ അനുവദിച്ചതില്‍ ചൈനയ്ക്ക് രോഷം. ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ ഗൂഡാലോചന നടത്തിയ ഭീകരനാണ് ഡോള്ക്കന് എന്നാണ് ചൈനയുടെ ആരോപണം. ധര്‍മ്മശാലയില്‍ ഈ മാസം അവസാനം നടക്കുന്ന ജനാധിപത്യത്തെപ്പറ്റിയുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഡോള്ക്കന് വിസ നല്‍കിയത്. ഡോള്ക്കനെ ചൈന ഔദ്യോഗികമായി, ഭീകരനെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയ്ക്കു പുറത്ത് ഉയ്ഗര് സമുദായത്തെ സംഘടിപ്പിക്കുന്ന സംഘടനയാണ് വേള്‍ഡ് ഉയ്ഗര് കോണ്‍ഗ്രസ്.ജെയ്ഷെ മുഹമ്മദ് മേധാവിയും പാക്കിസ്ഥാനി ഭീകരനുമായ മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നും ഇയാളെ വിലക്കണമെന്നുമുള്ള ഭാരത പ്രമേയം അടുത്തിടെ ചൈന യുഎന്നില്‍ തടഞ്ഞിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ചൈന പാക്കിസ്ഥാനെ ന്യായീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടതും.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാരതം ഡോള്ക്കന് വിസ നല്കിയതും അതുവഴി ചൈനയ്ക്ക് ചുട്ടമറുപടി നല്‍കിയതെന്നുമാണ് സൂചന.
ചൈനയിലെ ടിബറ്റില്‍ നിന്ന് പലായനം ചെയ്തവരുടെ സര്‍ക്കാര്‍ ഭാരതത്തിലെ ധര്‍മ്മശാലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചൈനയെ ജനാധിപത്യത്തിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ദലൈലാമ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനമാണിത്.
ചൈനാക്കാരനായ ഡോള്ക്കന് 90കളിലാണ് ജര്‍മ്മനിയില്‍ അഭയം തേടിയത്. തനിക്ക് ഭാരതം വിസ അനുവദിച്ചെന്ന കാര്യം ഡോള്ക്കന് സ്ഥിരീകരിച്ചിട്ടുണ്ട്. എനിക്ക് ഭാരതം സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഭാരതം എന്റെ സ്വപ്നരാജ്യങ്ങളില്‍ ഒന്നാണ്. തങ്ങള്‍ക്ക് ഭാരതവുമായി നല്ല ബന്ധമാണുള്ളത്. ഡോള്ക്കന് പറഞ്ഞു.
ചൈനയിലെ ഉയ്ഗര് ജനത ചൈനീസ് സര്‍ക്കാരുമായി നിരന്തരമായി പോരാട്ടത്തിലാണ്. ഇവിടെ ചൈനീസ് പട്ടാളം അക്രമവും കൊള്ളിവയ്പ്പും നിരന്തരം അഴിച്ചുവിടുന്നുമുണ്ട്. ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും അടിച്ചമര്‍ത്തലിന് എതിരെയും പൊരുതുന്നയാളാണ് ഡോള്ക്കന്. ചൈനയ്ക്ക് പുറത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉയ്ഗര് ജനതയെ സംഘടിപ്പിച്ചുവരികയാണ് ഡോള്ക്കന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: