തങ്കമണി: തങ്കമണി കുഴിക്കാട്ട് ഗ്രാനൈറ്റ്സില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ 18ന് ഗ്രാനൈറ്റ്സിലെ രണ്ട് വനിത ജീവനക്കാരടക്കം അഞ്ച് പേരെയാണ് ഗ്രാനൈറ്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സരളമ്മ, രുഗ്മിണി, ബിനുജോസഫ്, സന്തോഷ് തോമസ്, ബിനോയി എന്നീ തൊഴിലാളികള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. മൂന്ന്മാസം മുന്‍പ് ഈ തൊഴിലാളികള്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. സമരത്തിനൊടുവില്‍ ശമ്പളം കൂട്ടിനല്‍കാന്‍ മാനേജ്മെന്റ് തയ്യാറായി. ഇതോടെ സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പുറത്താക്കാന്‍ മാനേജ്മെന്റ് പ്രതിനിധികളായ എബി, ബിജു, ഏലിയാസ് എന്നിവര്‍ ശ്രമിച്ചുവരികയായിരുന്നു. 18-ാം തിയതി പ്രകോപനമില്ലാതെ തൊഴിലാളികളെ ആക്രമിക്കുകായിരുന്നു. ഇതിന് ശേഷം പ്രതികള്‍ സിപിഎം ജില്ലാ നേതാവിന്റെ സഹായത്തോടെ തങ്കണിയിലെ ആശുപത്രിയില്‍ അഡ്മിറ്റായി. സിപിഎമ്മുമായി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്ന് തൊഴിലാളികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്. തൊഴിലാളികളെ ജയിലിലടയ്ക്കാനുള്ള ഗ്രൈനൈറ്റ് മാനേജ്മെന്റിന്റെയും സിപിഎമ്മിന്റെയും പോലീസിന്റെയും നീക്കം നേരിടുമെന്ന് ബിഎംഎസ് ജില്ല നേതാക്കള്‍ അറിയിച്ചു. സിപിഎമ്മുകാര്‍ ഗ്രാനൈറ്റുകാരുമായി ചങ്ങാത്തമുണ്ടാക്കി നാളുകളായി തൊഴിലാളികളെ വഞ്ചിച്ച് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: