Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെഎപി നാലാം ബറ്റാലിയനില്‍ പ്രാകൃതശിക്ഷാനടപടി; 12 പേര്‍ക്ക് സൂര്യാതപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 12:53 pm IST
inKannur

കണ്ണൂര്‍: കെഎപി ബറ്റാലിയനില്‍ മൂന്നാം മുറയെന്ന് ആക്ഷേപം. മുടി മുറിച്ചത് ശരിയായില്ലെന്നാരോപിച്ച് പൊലീസ് ട്രെയിനികളെ പൊരിവെയിലത്ത് ടാര്‍റോഡില്‍ മണിക്കൂറുകളോളം കിടത്തി ശിക്ഷിച്ചു. 12 പേര്‍ക്ക് സൂര്യാതപവും മാരകപൊള്ളലുമേറ്റു. സംഭവം വിവാദമായതോടെ കുറ്റക്കാരനായ ഹവില്‍ദാരെ രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെട്ടതായും ആരോപണമുണ്ട്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലാണ് പ്രാകൃതശിക്ഷാനടപടി അരങ്ങേറിയത്. പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കമാണ്ടന്റ് കെ.പി.ഫിലിപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. പുതിയ ട്രെയിനി ബാച്ചിലെ 12 പേര്‍ മുടിമുറിച്ചത് ശരിയായില്ലെന്ന കാരണം പറഞ്ഞ് കോര്‍ട് മാര്‍ഷല്‍ ചുമതലയുള്ള ഹവില്‍ദാര്‍ പ്രകാശനാണ് അച്ചടക്ക നടപടിക്ക് ഉത്തരവിട്ടതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഉച്ചക്ക് ഒന്നുമുതല്‍ പൊരിവെയിലത്ത് ബാരക്കിന് മുമ്പിലുള്ള ടാര്‍ റോഡില്‍ കിടന്ന് പുഷ്അപ്പ് എടുക്കണമെന്നാണത്രെ നിര്‍ദേശം നല്‍കിയത്. വെളുത്ത ബനിയനും പാന്റ്‌സും ധരിച്ച് റോഡില്‍ കിടന്ന യുവാക്കളുടെ ശരീരത്തില്‍ പൊള്ളലേറ്റു. ശക്തമായ ചൂടില്‍ ഇവര്‍ അവശരായെന്ന് മറ്റുള്ളവര്‍ അറിയിച്ചിട്ടും ശിക്ഷയില്‍നിന്ന് ഒഴിവാക്കിയില്ലത്രെ. പിന്നീട് സൂര്യാതപമേറ്റ് പലരും കുഴഞ്ഞുവീഴുന്ന പരുവത്തിലായപ്പോഴാണ് ശിക്ഷ അവസാനിപ്പിച്ച് ബാരക്കിലേക്ക് അയച്ചത്.

കൊടുംചൂടില്‍ വെള്ളം പോലും കുടിക്കാന്‍ അനുവദിക്കാതെയുള്ള ശിക്ഷാനടപടി മൂലം ട്രെയിനികള്‍ അവശരായി. മറ്റുള്ളവര്‍ താങ്ങിയെടുത്താണ് ഇവരെ ബാരക്കിലേക്ക് കൊണ്ടുപോയതെന്നും പൊലീസുകാര്‍ പറഞ്ഞു. ഏഴുമാസം ട്രെയിനിങ് പൂര്‍ത്തിയാക്കിയവരെ സാധരണനിലയില്‍ ഇത്ര കഠിനമായ ശിക്ഷകള്‍ക്ക് വിധേയരാക്കാറില്ലെന്ന് പൊലീസുകാര്‍ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ കമാണ്ടന്റ് കെ.പി.ഫിലിപ്പ് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെ ദയാരഹിതമായി പീഡിപ്പിച്ചതിനെതിരെ മനുഷ്യാവകാശകമീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.