കോഴിക്കോട്: ഗുണമേന്മയുള്ളതും അത്യുല്പാദനശേഷിയുള്ളതുമായ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കള്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയാല്‍ സുഗന്ധവിള ഉത്പാദനം 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാകുമെന്ന് സസ്യജനുസ്സുകളുടെയും കര്‍ഷക അവകാശങ്ങളു ടെയും സംരക്ഷണ അതോറിറ്റി (പിപിവിഎഫ്ആര്‍എ) ചെയര്മാന് ഡോ. ആര്.ആര്. ഹന്‍ചിനാല്‍ അഭിപ്രായപ്പെട്ടു. അടക്കാ-സുഗന്ധവിള ഡയറക്ടറേറ്റിന്റെ (ഡിഎഎസ്ഡി) ആഭിമുഖ്യത്തില്‍ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ ഇടങ്ങളില്‍ മിതമായ വിലയില്‍ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കണം. സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായി വിവിധ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ നിരവധി സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും പല കര്‍ഷകരും ഇപ്പോഴും പരമ്പരാഗത പ്രജനന മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. മഞ്ഞളിന്റെ പേറ്റന്റ് അവകാശവുമായി ബന്ധപ്പെട്ട നിയമയുദ്ധത്തെക്കുറിച്ചും സസ്യജനുസ്സുകളുടെയും കര്‍ഷക അവകാശങ്ങളു ടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പ്രതിപാദിച്ച ഡോ. ഹന്‍ചിനാല്‍ സുഗന്ധവിളകളുമായി ബന്ധപ്പെട്ട നമ്മുടെ കണ്ടുപിടുത്തങ്ങളും പുതിയ വിളയിനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ അഡീഷണല്‍ കമ്മീഷണര്‍ ഡോ. എം. തമിഴ്ശെല്വന് മുഖ്യപ്രഭാഷണം നടത്തി. ഗുണമേ•യുള്ള നടീല്‍വസ്തുക്കളുടെ ലഭ്യതക്കുറവാണ് സുഗന്ധവിളകളുടെ ഉത്പാദനക്കുറവിന് മുഖ്യകാരണമെന്നും കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കും ദേശീയ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ക്കും മാത്രമായി ഇത് നിറവേറ്റാന്‍ സാദ്ധ്യമല്ലെന്നും സംസ്ഥാന കൃഷി വകുപ്പ്, സ്വകാര്യ നഴ്സറികള്‍, കര്‍ഷകര്‍ എന്നിവരുടെ സേവനം കൂടെ ഉപയോഗപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന സെമിനാറില്‍ കേരളാ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എം.എസ്. ധഖദ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം. ആനന്ദരാജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഐഐ എസ്ആര്‍ ആക്ടിംങ്ങ് ഡയറക്ടര്‍ ഡോ.ടി. ജോണ്‍ സകറിയ്യ, ഡിഎഎസ്ഡി ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെമിന എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന കാര്‍ഷിക കോളേജുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദരും കര്‍ഷകരുമടക്കം ഇരുനൂറോളം പേര് പങ്കെടുക്കുന്ന സെമിനാര്‍ സുഗന്ധവിള നടീല്‍ വസ്തുക്കളുടെ ഉത്പാദനരംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഗുണമേന്മയേറിയതും അത്യുല്പാദന ശേഷിയുള്ളതുമായ നടീല്‍വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: