നേമം: നേമം നിയോജക മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വീണ്ടും നീക്കം നടത്തുന്നു. എംഎല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇതിലേയ്ക്കായി എല്ലാ ബൂത്ത് തലത്തിലും പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറിയുന്നു. മണ്ഡലത്തില്‍ ബിജെപി മുന്നേറുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്ഷമൂണ്ടാക്കാനാണ് ഗുണ്ടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മണ്ഡലത്തിലെ ശാന്തിവിളക്ക് സമീപം ചിത്രാ നഗറില്‍ രാജഗോപാലിനു വേണ്ടി എഴുതിയ ചുമരില്‍ താമര ചിഹ്നത്തിനു മീതെ ശിവന്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചാണ് വീണ്ടും മണ്ഡലത്തിലുടനീളം സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നത്. ചിത്രാ നഗറിലെ ബിജെപിയുടെ മുന്നേറ്റം കണ്ടറിഞ്ഞാണ് കഴിഞ്ഞ ദിവസം മനപൂര്‍പ്പം പ്രകോപനം ഉണ്ടാക്കാന്‍ താമര ചിഹ്നത്തിനു മീതെ പോസ്റ്റര്‍ പതിപ്പിച്ചത്. രാജഗോപാലിനായി മണ്ഡലത്തുലുടനീളം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ഫഌക്സുകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്നതിനായി മണ്ഡലത്തിനു പുറത്ത് നിന്നും ആള്‍ക്കാരെ ഒട്ടു മിക്ക ബൂത്തുകളിലും ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിനെന്നോണം വാര്‍ഡുകളില്‍ അഭ്യര്‍ത്ഥന നല്കിയ ശേഷം രാത്രി കാലങ്ങളിലാണ് സംഘര്‍ഷം ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ നടത്തുന്നത്. മണ്ഡലത്തിലെ ഒട്ടു മിക്ക ബൂത്തുകളിലും തങ്ങള്‍ക്ക് പരിചയമില്ലാത്തവരാണ് ശിവന്‍കുട്ടിയുടെ അഭ്യര്‍ത്ഥന കൊണ്ടുവന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച പാപ്പനം കോട് എസ്റ്റേറ്റ് വാര്‍ഡില്‍ ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ വീട് അടിച്ച് തകര്‍ത്തിരുന്നു. പ്രദേശത്തെ സിപിഎം ഗുണ്ടകളായിരുന്നു ഇതിനു പിന്നില്‍. വ്യകത്മായ സൂചന നല്‍കിയിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടാണ് പോലീസ് നടത്തിവരുന്നത്. താമര ചിഹ്നത്തിനു മീതെ പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ നേമം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: