കോഴിക്കോട്: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസന മാനദണ്ഡങ്ങളുടെയടിസ്ഥാനത്തില്‍ മികച്ച സര്ക്കാറുകളായി പരിഗണിക്കപ്പെട്ടത് പാര്‍ട്ടിയുടെ വികസന സമീപനത്തിന്റെ വിജയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. എന്‍ഡിഎ കുന്ദമംഗലം, വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ വികസനത്തിന് ഗുജറാത്തും ടൂറിസത്തിന് രാജസ്ഥാനും അടിസ്ഥാന സൗകര്യ വികസനത്തിന് ജാര്‍ഖണ്ഡും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. എന്നാല്‍ കേരളം മണിയോര്‍ഡര്‍ സാമ്പത്തിക വ്യവസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്. വികസനത്തിന്റെ കാറ്റ് കേരള അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ ദേശീയ രംഗത്തുമാത്രമല്ല സാര്‍വ്വദേശീയ രംഗത്തും മാതൃകയായി മാറിയിരിക്കുന്നു.
മറ്റ് രാജ്യങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലുംപെട്ട ഭാരതീയര്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ രക്ഷിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാറിന് കഴിയുന്നു. കേന്ദ്രസര്‍ക്കാറിന്റെ നയതന്ത്ര രംഗത്തെ വിജയമാണിത്. ജിഡിപി വളര്‍ച്ച 7.5 കവിഞ്ഞിരിക്കുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്കിംഗ് ഇന്ത്യ, സ്റ്റാന്റപ്പ്ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
2.9 കോടി ജനങ്ങളാണ് ജീവന് സുരക്ഷാ യോജനയില്‍ പങ്കാളികളായത്. സാധാരണക്കാരന്റെ ജീവിത സുരക്ഷ ഉറപ്പ് വരുത്തുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്, അദ്ദേഹം പറഞ്ഞു.
ബിജെപി കുന്ദമംഗലം മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്, വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം.രാജേഷ്കുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് ടി.പി ജയചന്ദ്രന്‍മാസ്റ്റര്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍മാസ്റ്റര്‍, എ.കെ. ശ്രീധരന്മാസ്റ്റര്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: