ന്യൂദല്‍ഹി: പത്താമത് സിവില്‍ സര്‍വ്വീസ് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പ് മികവിനുള്ള പുരസ്ക്കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചു.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ നടത്തിപ്പിന് വടക്ക്കിഴക്കന്‍ മേഖലയില്‍ അസമിലെ നഗാവ്, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ്ണ്ഡിഗഢ്, സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് എന്നീ ജില്ലകള്‍ ഒന്നാംസ്ഥാനം നേടി. ഗ്രാമീണസ്വച്ഛ് ഭാരത് ദൗത്യത്തില്‍ പശ്ചിമ സിക്കിം, രാജാസ്ഥാനിലെ ബിക്കാനീര്‍ എന്നിവ അവാര്‍ഡ് നേടി.
ശുചിത്വ വിദ്യാലയ പരിപാടിയുടെ നടത്തിപ്പില്‍ ജമ്മുകശ്മീരിലെ അനന്തനാഗ്, ദാദ്രാ-നാഗര്‍ ഹവേലി, ആന്ധ്രാപ്രദേശിലെ അനന്തപുരംഎന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്.
സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ നടത്തിപ്പില്‍ ഹിമാചല്‍ പ്രദേശിലെ ഹാമീര്‍പൂര്‍, ഛത്തീസ്ഗഡിലെ ബല്റാംപൂര് എന്നിവ അവാര്‍ഡ് നേടി.
ഭരണരംഗത്തെ മികവ് സംബന്ധിച്ച് പഠനം നടത്തിയ സെക്രട്ടറിമാരുടെ സമിതിയുടെ നടപ്പാക്കല്‍ റിപ്പോര്‍ട്ട് നിതി ആയോഗ് സിഇഒ അമിതാബ്കാന്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: