പയ്യന്നൂര്‍: പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും മാറിനില്‍ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. കാലിക്കടവ് ചൂരിക്കോവിലിലെ എ.രതീഷിന്റെ കെഎല്‍ 60 എ 1241 ഓട്ടോറിക്ഷയാണ് കഴിഞ്ഞദിവസം രാത്രി അഗ്നിക്കിരയാക്കിയത്. നേരത്തെ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്ന രതീഷ് പാര്‍ട്ടിയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍മൂലം പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. അതിനുശേഷം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വിഷുദിനത്തില്‍ മണിയേട്ടന്‍ ഫാന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച വിഷുദിന പരിപാടി വന്‍വിജയമായിരുന്നു. ഇതില്‍ കലിപൂണ്ട സിപിഎം സംഘമാണ് ഓട്ടോറിക്ഷക്ക് തീവെച്ചതെന്ന് സംശയിക്കുന്നു. ചീമേനി പോലീസ് കോസെടുത്ത് അന്വേഷിച്ചുവരുന്നു.
















