മുഹമ്മ: നമ്പര്‍ തിരുത്തി ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് യുവാവ് 1000 രൂപ തട്ടിയെടുത്തതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കളവേലിവെളിയില് കോളനിയില്‍ സരള(56) ആണ് തട്ടിപ്പിനിരയായത്. ദേശീയപാതയില്‍ കഞ്ഞിക്കുഴി തിരുവിഴ ജംങ്ഷന് സമീപം ലോട്ടറിവില്പ്പനനടത്തുന്ന സരളയുടെ പക്കല്‍ നിന്നും ദിവസം ഉച്ചയോടെയാണ് യുവാവ് പണം തട്ടിയത്. 35 വയസിന് മേല്‍ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരന് ബൈക്കില്‍ എത്തി നാല് കാരുണ്യലോട്ടറി എടുത്തശേഷം കൈവശം കരുതിയിരുന്ന ടിക്കറ്റ് നല്‍കിയാണ് പണം വാങ്ങിയത്. 1000 രൂപ സമ്മാനതുകയുള്ള 5508 എന്ന നമ്പര്‍ ടിക്കറ്റാണ് ഇവര്‍ക്ക് നല്‍കിയത്. പണം കൈവശം ഇല്ലാതിരുന്ന സരള മറ്റൊരാളോട് കടം വാങ്ങിയാണ് ഇയാള്‍ക്ക് കൊടുത്തത്. ഏജന്‍സി ഓഫീസില്‍ എത്തിയപ്പോഴാണ് ഇവര്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. മാരാരിക്കുളം പോലീസില്‍ പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: