അഴീക്കോട്: പുഴാതി പഞ്ചായത്തില്‍ പരിചയം പുതുക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍. രാവിലെ എട്ട് മണിക്ക് തുളിച്ചേരിയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത്. നേതാക്കന്‍മാരും പ്രവര്‍ത്തകരുമായി നിരവധിയാളുകള്‍ സ്ഥാനാര്‍ത്ഥിയെ കാത്ത് അതിരാവിലെ തന്നെ തുളിച്ചേരിയിലെത്തിയിരുന്നു. കക്കാട്, തുളിച്ചേരി തുടങ്ങിയ പ്രദേശത്ത് വീടുകള്‍കയറി മുഴുവന്‍ വോട്ടര്‍മാരേയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചായിരുന്നു ഇന്നലത്തെ പര്യടനം. തുളിച്ചേരിയില്‍ സുപരിചിതനായ എ.വി.കേശവന് പര്യടനത്തിലുടനീളം വന്‍ സ്വീകരണമാണ് ലഭിക്കുന്ന്. ബിജെപി ജില്ലാ കമ്മറ്റി അംഗം കെ.ഗിരിധരന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രകാശന്‍, ഒ.കെ.സന്തോഷ് കുമാര്‍, ഷിനോയ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
















