മാഡ്രിഡ്: സ്പാനീഷ് ലാലിഗയില്‍ ബാഴ്‌സയ്‌ക്ക് വീണ്ടും തോല്‍വി. സൂപ്പര്‍താരം മെസി കരിയറിലെ 500-ാം ഗോള്‍ തികച്ച മത്സരത്തില്‍ വലന്‍സിയയോട് 1-2 നാണ് ബാഴ്‌സ പരാജയപ്പെട്ടത്.
ലാലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ ലാലിഗയില്‍ ചാമ്പ്യന്‍ പട്ടത്തിനുള്ള മത്സരത്തിനു കടുപ്പമേറി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി വലന്‍സിയ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ എതിരാളികളുടെ ഗോള്‍ വല മെസി കുലുക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി അത് മാറി.
















