Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിയെ സിറ്റി മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 09:25 pm IST
in Sports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യ സെമിഫൈനല്‍ പ്രവേശനം മാഞ്ചസ്റ്റര്‍ സിറ്റി ആഘോഷമാക്കിയപ്പോള്‍ കണ്ണീരണിഞ്ഞത് ചെല്‍സി. യൂറോപ്പില്‍ പാരീസ് സെന്റ് ജര്‍മനെതിരെ നടത്തിയ പ്രകടനത്തിന്റെ ആവര്‍ത്തനം സിറ്റി ഇംഗ്ലണ്ടിലും പുറത്തെടുത്തപ്പോള്‍ ചെല്‍സിക്ക് മൂന്നു ഗോള്‍ തോല്‍വി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വെയ്‌റോയുടെ ഹാട്രിക് ചെല്‍സിയെ വീഴ്‌ത്തി. ഹോസെ മൗറീഞ്ഞോയില്‍നിന്ന് പരിശീലകക്കുപ്പായമണിഞ്ഞ ഗസ് ഹിഡിങ്കിന്റെ കീഴില്‍ പ്രീമിയര്‍ ലീഗില്‍ നീലപ്പടയ്‌ക്ക് ആദ്യ തോല്‍വി.

ഗോള്‍കീപ്പര്‍ തിബൗട്ട് കൗര്‍ട്ടിയസ് 78ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയതും ചെല്‍സിക്ക് തിരിച്ചടിയായി. 33, 54, 80 മിനിറ്റുകളിലാണ് അഗ്വെയ്‌റോ ലക്ഷ്യം കണ്ടത്. ഇതില്‍ മൂന്നാം ഗോള്‍ പെനല്‍റ്റിയില്‍നിന്ന്. 33 കളികളില്‍ 60 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്ത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ കീഴടക്കിയപ്പോള്‍, എവര്‍ട്ടണിനെ സതാംപ്ടണ്‍ പിടിച്ചുകെട്ടി (1-1). ന്യൂകാസില്‍ യുണൈറ്റഡ് മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തുരത്തി. സണ്ടര്‍ലാന്‍ഡ് നോര്‍വിച്ച് സിറ്റിയെയും (3-0), വാറ്റ്‌ഫോര്‍ഡ് വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനെയും കീഴടക്കി (1-0).

ബയേണിന് ജയം

മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിച്ചിന് മിന്നും ജയം. ഷാല്‍ക്കെയെ എതിരില്ലാത്ത മൂന്നു ഗോളിനു വീഴ്‌ത്തി ബയേണ്‍. റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളുകളാണ് ബയേണിന് തുണയായത്. 54, 65 മിനിറ്റുകളില്‍ ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യം കണ്ടപ്പോള്‍, 73ാം മിനിറ്റില്‍ അര്‍ടൂറോ വിദാല്‍ പട്ടിക പൂര്‍ത്തിയാക്കി. 30 കളികള്‍ പൂര്‍ത്തിയാക്കിയ ബയേണ്‍ 78 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറു മത്സരങ്ങള്‍ ശേഷിക്കെ തുടര്‍ തോല്‍വികള്‍ പിണഞ്ഞാല്‍ മാത്രമേ ബയേണിന് തിരിച്ചടിയുണ്ടാകു.

മറ്റൊരു കൡയില്‍ ബെയര്‍ ലെവര്‍കൂസന്‍ മടക്കമില്ലാത്ത മൂന്നു ഗോളിന് എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി. അഗസ്ബര്‍ഗ് സ്റ്റുട്ട്ഗര്‍ട്ടിനെയും (1-0), ഹന്നൊവര്‍ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെയും മറികടന്നപ്പോള്‍ വോള്‍ഫ്‌സ്ബര്‍ഗിന് തോല്‍വി. വെര്‍ഡര്‍ ബ്രെമന്‍ 3-2ന് വോള്‍ഫ്‌സിനെ മുട്ടുകുത്തിച്ചു.

ആറടിക്കാര്‍

പിഎസ്ജി

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ കിരീടം ഉറപ്പിച്ചെങ്കിലും പാരീസ് സെന്റ് ജര്‍മന്‍ തേരോട്ടം തുടരുന്നു. സിയാനെ മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് നിലംപരിശാക്കി ലീഗിലെ 27ാം ജയം സ്വന്തമാക്കി ടീം. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സിറ്റിയോട് തോറ്റ് മടങ്ങേണ്ടിവന്നതിന്റെ നിരാശ പാരീസില്‍ തീര്‍ത്തു പിഎസ്ജി. 34 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 86 പോയിന്റുണ്ട് പിഎസ്ജിക്ക്. രണ്ടാമതുള്ള ഒളിംപിക് ലിയോണിന് 56 പോയിന്റ്.

സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് വന്‍ ജയമൊരുക്കിയത്. 12, 56 മിനിറ്റുകളില്‍ ഇബ്ര സ്‌കോര്‍ ചെയ്തു. ബ്ലെയ്‌സ് മറ്റിയൂഡി (45+), എഡിന്‍സണ്‍ കവാനി (49), ഏയ്ഞ്ചല്‍ ഡി മരിയ (52), മാക്‌സ് വെല്‍ (76) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. രണ്ടാം സ്ഥാനക്കാര്‍ ലിയോണിന് സമനില. നൈസിനോടാണ് ലിയോണ്‍ കുരുങ്ങിയത് (1-1). ലിലെ 4-2ന് ഗാസെലെക് അജാസിയോയെ കീഴടക്കിയപ്പോള്‍, ട്രോയസ് 2-1ന് റെയ്‌മസിനെയും വീഴ്‌ത്തി.

മലാഗയ്‌ക്ക് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മലാഗയ്‌ക്ക് തോല്‍വി. അത്‌ലറ്റിക് ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങി മലാഗ. 53ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയാണ് വിജയ ഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ ഐബര്‍ 2-1ന് റയല്‍ സോസിഡാഡിനെ തുരത്തി. സെല്‍റ്റ ഡി വിഗോ-റയല്‍ ബെറ്റിസ് മത്സരം സമനിലയില്‍ (1-1).

കഴിഞ്ഞ ദിവസം ഗെറ്റാഫെയെ 5-1ന് തുരത്തിയ റയല്‍ മാഡ്രിഡ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്തി. 33 കളികളില്‍ 75 പോയിന്റായി റയലിന്. സൂപ്പര്‍ താരങ്ങള്‍ കരിം ബെന്‍സമ (29), ഇസ്‌കോ (40), ഗരത് ബെയ്ല്‍ (50), ജെയിംസ് റോഡ്രിഗസ് (88), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (90+) എന്നിവര്‍ റയലിനായി ലക്ഷ്യം കണ്ടു. ലെവന്റെ 2-1ന് എസ്പാന്യോളിനെ കീഴടക്കിയപ്പോള്‍, ലാസ് പല്‍മാസ്-സ്‌പോര്‍ട്ടിങ് ഗിജോണ്‍ മത്സരം സമനിലയില്‍ (1-1).

നെപ്പോളിക്ക് തിരിച്ചടി

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാര്‍ യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം കുറയ്‌ക്കാമെന്ന നെപ്പോളിയുടെ മോഹത്തിനു തിരിച്ചടി. കഴിഞ്ഞ കളിയില്‍ ഇന്റര്‍ മിലാനോട് എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു നെപ്പോളി. 33 കളികളില്‍ 70 പോയിന്റുമായി രണ്ടാംസ്ഥാനത്ത് ടീം. ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് 76 പോയിന്റോടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. സ്വന്തം മൈതാനത്ത് മൗറോ ഇക്കാര്‍ഡി (നാല്), മാഴ്‌സെലോ ബ്രൊസൊവിച്ച് (44) എന്നിവരുടെ ഗോളിലാണ് ഇന്റര്‍ ജയം കണ്ടത്.

മൂന്നാം സ്ഥാനക്കാരായ എഎസ് റോമയ്‌ക്ക് സമനില. പതിനാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയാണ് റോമയെ കുരുക്കിയത് (3-3). 33 കളികളില്‍ 65 പോയിന്റുണ്ട് റോമയ്‌ക്ക്. മറ്റു കളികളില്‍ ടോറിനോ എതിരില്ലാത്ത ഒരു ഗോളിന് ബൊളോനയെ കീഴടക്കിയപ്പോള്‍, കാപ്രി 4-1ന് ജെനോവയെ തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

News

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.