ന്യൂദല്‍ഹി: ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ദല്‍ഹി ഡെയര്‍ ഡെവിള്‍സ് വിജയതീരമണിഞ്ഞു. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെയാണ് ക്വിന്റണ്‍ ഡി കോക്കിന്റെയും മലയാളി താരം സഞ്ജു വി. സാംസണന്റെയും കരുത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് തകര്‍ത്തത്. എട്ട് വിക്കറ്റിനായിരുന്നു വിജയം. ബാറ്റിംഗിലും ബൗളിങിലും ദല്‍ഹിയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനോട് പരാജയപ്പെട്ട കിങ്സ് ഇലവന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: